പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; വിദ്യാർഥിക്ക് ദാരുണാന്ത്യം

News Desk
0 Min Read

ചെങ്ങന്നൂർ: പമ്പ നദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളജ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥി മണിമല സ്വദേശി ജോയൽ (20) ആണ് മരിച്ചത്. 

വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ പമ്പ നദിയിൽ മംഗലം പാറക്കടവിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജോയൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. കാണാതായ സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെയാണ് ഇന്നു രാവിലെ നദിയിൽ മൃതദേഹം കണ്ടെത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!