“തെരഞ്ഞെടുപ്പിന് തയ്യാറായിക്കോളൂ”; വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന് സ്റ്റാലിന്‍

News Desk
1 Min Read

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും തകരാമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍. ഈ സാഹചര്യത്തില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും തയ്യാറായി ഇരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സഖ്യകക്ഷികളായ വിസികെ, സിപിഐ, സിപിഐഎം, ഐയുഎംഎല്‍ എന്നിവര്‍ പിന്തുണ പിന്‍വലിക്കുകയോ അല്ലെങ്കില്‍, ടിവികെയെ പിന്തുണക്കുന്ന വിമത എഐഎഡിഎംകെ എംഎല്‍എമാരെ തമിഴ്നാട് സ്പീക്കറോ കോടതിയോ അയോഗ്യരാക്കിയാലോ രാഷ്ട്രീയ അസ്ഥിരത ഉണ്ടാകുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ടിവികെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം എന്നാണ് സ്റ്റാലിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ ഏത് സമയത്തും വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാം. അതിന് ഡിഎംകെ പൂര്‍ണ സജ്ജരായിരിക്കണമെന്ന് സ്റ്റാലിന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!