“മന്ത്രിയാക്കിയാൽ സന്തോഷം”; ചാണ്ടി ഉമ്മനായി ഓർത്തഡോക്സ് സഭ

News Desk
0 Min Read

കോട്ടയം: ചാണ്ടി ഉമ്മനെ മന്ത്രിയാക്കിയാൽ സന്തോഷമെന്ന് ഓർത്തഡോക്സ് സഭ. ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്ന് കേൾക്കുന്നു, ചാണ്ടി മന്ത്രിയാകുന്നതിൽ സന്തോഷമുണ്ട്. മന്ത്രിസഭയിൽ സമുദായത്തിന് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് ഗീവർഗീസ് മാർ യൂലിയോസ് അറിയിച്ചു.

ചാണ്ടി ഉമ്മൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ മാതൃകയായിരുന്നു. എന്നാൽ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിലും പരാതിയില്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ സർക്കാരിനെയും ഓർത്തഡോക്സ് സഭ വിമർശിച്ചു. എത്ര ചോദിച്ചാലും നീതി നടപ്പാക്കില്ല എന്ന് വാശിപിടിക്കുന്നവർക്ക് ജനം മറുപടി നൽകും. ജനാധിപത്യത്തിലൂടെ ദൈവം നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!