റിയാദ്: റിയാദിൽ ഇരു ടീമുകളും തമ്മിലുള്ള റിയാദ് മാച്ച് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ, സ്റ്റേഡിയത്തിൽ അൽ-ഹിലാൽ അൽ-നാസർ ആരാധകർ തമ്മിൽ ശക്തമായി ഏറ്റുമുട്ടൽ. ഇരു ടീമുകളിലെയും നിരവധി ആരാധകർ വടികളുമായി ഏറ്റുമുട്ടുന്നതും പരസ്പരം അതിശക്തമായി അടിക്കുന്നതും ചിലർ വെള്ളക്കുപ്പികൾ ഉപയോഗിച്ച് എറിയുന്നതും ഉൾപ്പെടെയുന്ന സംഘട്ടന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നു.
മത്സരം 1-1 സമനിലയിൽ അവസാനിച്ചതും ലീഗ് കിരീട തീരുമാനം അവസാന റൗണ്ട് വരെ മാറ്റിവച്ചതും വാർത്തയായിരുന്നു. മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടിയ നിരവധി ആരാധകരെ പിന്നീട് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സ്പോർട്സ് മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘർഷത്തിൽ ഏർപ്പെട്ടവരെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്‌ച നടന്ന ആവേശകരമായ റിയാദ് ഡെർബി മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് ഗാലറിയിൽ ഇരുവിഭാഗം ആരാധകർ തമ്മിൽ തർക്കം തുടങ്ങിയത്. നബൂറുകണക്കിന് ആരാധകനായിരുന്നു ഇരു ടീമുകളെയും പ്രതിനിധീകരിച്ച് ഗാലറിയിൽ ഇടം പിടിച്ചിരുന്നത്. ഇരു ടീമുകളും തമ്മിൽ തുടങ്ങിയ ധർമ്മ പിന്നീട് പിന്നീട് വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. ആരാധകർ ചേരിതിരിഞ്ഞ് വടികൾ ഉപയോഗിച്ച് പരസ്‌പരം അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതോടെ സൗദി ലീഗ് കിരീടം ആര് നേടുമെന്ന തീരുമാനം അവസാന റൗണ്ട് മത്സരത്തിലേക്ക് നീണ്ടുപോയിരിക്കുകയാണ്. ഇതിന്റെ ആവേശവും സമ്മർദ്ദവുമാണ് ഗാലറിയിൽ സംഘർഷത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. കായിക വിനോദത്തിൻ്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. VIDEO
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
