വിജയ് ഇനി തമിഴ്നാടിന്റെ ‘തലൈവർ’; സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങി, ആവേശത്തിൽ അണികൾ

News Desk
1 Min Read

ചെന്നൈ: ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ 10 മണിക്കു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും.

രാഷ്ട്രീയ പരിചയം, യുവ പ്രാതിനിധ്യം, ജാതി സമവാക്യങ്ങൾ എന്നിവയ്ക്കൊപ്പം പാർട്ടിയുടെ വളർച്ചയിൽ ഒപ്പം നിന്ന വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും വിജയ് ശ്രമിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളിലൊന്ന് അണ്ണാഡിഎംകെയുടെ മുൻ നേതാവായ കെ.എ. സെങ്കോട്ടയ്യൻ ആണ്. മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത എന്നിവരോടൊപ്പം ദശാബ്ദങ്ങളോളം പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്.

എടപ്പാടി പളനിസാമിയുടെ നേതൃത്വത്തെ ചോദ്യം ചെയ്തതിനും പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുക്കാത്തതിനെ വിമർശിച്ചതിനുമാണ് സെങ്കോട്ടയ്യനെ അണ്ണാഡിഎംകെയിൽനിന്ന് പുറത്താക്കിയത്. പുതിയ സർക്കാരിന് ഭരണപരിചയവും രാഷ്ട്രീയ കരുത്തും പകരാനാണ് സെങ്കോട്ടയ്യനെ ഉൾപ്പെടുത്തിയതിലൂടെ വിജയ് ലക്ഷ്യമിടുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!