സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സി സൗജന്യയാത്ര; ഇന്നു മുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നു

1 Min Read

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന യു ഡി എഫ് ഗ്യാരണ്ടി നടപ്പാക്കുന്നതിനു മുന്നോടിയായി ഇന്നു മുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നു. ശരാശരി എത്ര സ്ത്രീകള്‍ കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്നു എന്നു കണ്ടെത്തുന്നതിനു വേണ്ടിയാണ് ഈ നടപടി.

ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതോടൊപ്പം ട്രാന്‍സ് ജന്റര്‍ കൂടി രേഖപ്പെടുത്തണമെന്ന ആലോചനയുമുണ്ട്. ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇ ടി എം സോഫ്റ്റ് വെയറില്‍ വരുത്തിയിട്ടുണ്ടെന്ന് കെ എസ് ആര്‍ ടി സി ഐ ടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് നിശാന്ത് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. യു ഡി എഫ് സര്‍ക്കാര്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കുമ്പോള്‍ കെ എസ് ആര്‍ ടി സിക്ക് വരുന്ന ബാധ്യതയുടെ കണക്ക് കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നീക്കം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version