അബുദാബി: പ്രവാസി മലയാളി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ് യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം അബുദാബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ശഖ് ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം.
തിരുണ്ടി യൂണിറ്റ് എസ്എസ്എഫ് സെക്രട്ടറിയും ആർഎസ്‌സി പ്രവർത്തകനുമായി പ്രവർത്തിച്ചിരുന്നു ഇർഷാദ്. പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം, മാതാവ് റുഖിയ്യ. മയ്യത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ടവർ. നിയമ നടപടികൾ പൂർത്തിയാക്കി ജനാസ നാട്ടിൽ കൊണ്ടുപോകുന്നതടക്കമുള്ള നിയമനടപടികൾക്ക് ഐസിഎഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
