ഹോർമുസിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ

1 Min Read

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങൾ. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. ഇവിടെ നിന്നും സ്ഫോടനശബ്ദമുണ്ടായതായും ഡ്രോൺ ആക്രമണങ്ങളുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഡ്രോണുകളെ ഇറാൻ‍ സൈന്യം വെടിവച്ചിട്ടതായും പറയുന്നു.

ഇറാനിയൻ എണ്ണ ടാങ്കറിനെ ലക്ഷ്യം വെച്ചതിലൂടെ അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ വക്താവ് പറഞ്ഞു. ഏത് ആക്രമണത്തിനും ഒരു നിമിഷം പോലും വൈകാതെ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസിന് ഇറാന്റെ മുന്നറിയിപ്പ്.

ഇറാനുമായുള്ള ബന്ധത്തിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ സജ്ജമാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എല്ലാ സാധ്യതകളെയും നേരിടാൻ തയാറെടുക്കാൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തിൽ വിഡിയോ സന്ദേശത്തിലൂടെ സംസാരിക്കവേയാണ്, രാജ്യം അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version