അമ്മയെ പരിചരിക്കാന്‍ അമേരിക്കയില്‍ നിന്നെത്തി; അമ്മയോടൊപ്പം യാത്രയായി

News Desk
1 Min Read

തൃപ്പൂണിത്തുറ: അസുഖബാധിതയായ അമ്മയെ പരിചരിക്കാനായി അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ മകന്‍ അമ്മക്കു പിന്നാലെ യാത്രയായി. തൃപ്പൂണിത്തുറ വടക്കേക്കോട്ടെ പാഴൂര്‍ ലെയിനിലെ ‘ചിത്ര’യില്‍ പി കെ രുക്മിണി അമ്മ(83)യും മകന്‍ ഹരിമിത്ര(51)യുമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായിരുന്ന രുക്മിണി അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞാണ് അമേരിക്കയില്‍ സ്ഥിര താമസക്കാരനായ മകന്‍ ഹരിമിത്ര കുറച്ച് നാള്‍ മുന്‍പ് നാട്ടില്‍ എത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് രുക്മിണി അമ്മ മരിച്ചത്. വിദേശത്തുള്ള കൊച്ചുമക്കള്‍ എത്തിച്ചേരേണ്ടതിനാല്‍ സംസ്‌കാരം മാറ്റിവെച്ചിരുന്നു.

ഇതിനിടെ പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ഹരിമിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. തുടര്‍ന്ന് അമ്മയുടെയും മകന്റെയും സംസ്‌കാരം ഒരേ ദിവസം തന്നെ നടത്തി. രുക്മിണി അമ്മയുടെ മറ്റൊരു മകന്‍ ഹരികൃഷ്ണന്‍. പാര്‍വതി (അമേരിക്ക) ആണ് ഹരിമിത്രയുടെ ഭാര്യ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article