തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ അഭിപ്രായം കേട്ട് തയ്യാറാക്കിയ രഹസ്യ പട്ടിക പുറത്ത്. എഐസിസി നിരീക്ഷികനായി എത്തിയ മുകുള്‍ വാസ്നിക്കിന്റെ കൈയിലുള്ള പട്ടികയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തെരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ ആണെന്ന വാദം തെളിയിക്കുന്നതാണ് പുറത്തായ പട്ടിക.
പട്ടിക പ്രകാരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി. സിദ്ധിഖ്, സന്ദീപ് വാര്യർ അടക്കം പിന്തുണച്ചത് കെ.സി. വേണുഗോപാലിനെ ആണെന്നാണ് പട്ടികയിൽ നിന്നും വ്യക്തമാകുന്നത്. സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷ വിജയൻ എന്നിവരും പിന്തുണച്ചത് കെ.സി. വേണുഗോപാലിനെയാണ്. അതേസമയം, രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി. ബാലകൃഷ്ണൻ ചെന്നിത്തലയ്ക്കൊപ്പം വേണുഗോപാലിനെയും പിന്തുണച്ചിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കമാൻഡിന് സമർപ്പിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
