മലപ്പുറം: തന്റെ രാഷ്ട്രീയ കോട്ടയായ തവനൂരിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി കെ.ടി. ജലീൽ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയി ഉയർത്തിയ ശക്തമായ വെല്ലുവിളിക്കു മുന്നിൽ ജലീലിന് കാലിടറുകയായിരുന്നു. പരാജയം ഉറപ്പായതോടെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരണം രേഖപ്പെടുത്തി.
“ജനവിധി അംഗീകരിക്കുന്നു. വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ,” ജലീൽ കുറിച്ചു. തവനൂരിലെ ജനങ്ങളോടുള്ള സ്നേഹം പങ്കുവെച്ച അദ്ദേഹം, ഇടതുപക്ഷ ചേരിയിൽ ഉറച്ചുനിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് തവണയും തവനൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച ജലീലിന് ഇത്തവണ മണ്ഡലത്തിലെ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനവുമാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
