കൊൽക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ രാജിവെയ്ക്കാൻ വിസമ്മതിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നടപടിക്കെതിരെ ഗവർണറുടെ ഇടപെടൽ. മമത രാജിക്ക് ഒരുങ്ങാഞ്ഞതിന് പിന്നാലെ ബംഗാൾ ഗവർണർ ആർഎൻ രവി മന്ത്രിസഭ പിരിച്ചുവിട്ടു.
എന്നിൽ നിക്ഷിപ്തമായ അധികാര പ്രകാരം ഭരണഘടനാ വകുപ്പ് 174 വകുപ്പ് (2) ഉപവകുപ്പ് (b)പ്രകാരം, 7-മെയ്-2026 ഓടെ ബംഗാൾ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതായി ഗവർണർ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി നീക്കങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടത്തിയ മമത അവസാന ആയുധമെന്ന നിലയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഗവർണർ അധികാരം ഉപയോഗിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
