ന്യൂജേഴ്‌സി: ജെറ്റ് ബോയിങ് 767 യാത്രാവിമാനത്തിൻ്റെ ടയർ ട്രക്കിൽ ഉരസിയുണ്ടായ അപകടത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ബേക്കറിയുമായി ശ്യംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോറി ഡ്രൈവര്‍ തിരക്കേറിയ ഹൈവേയിലൂടെ വാഹനമോടിച്ചു വരുമ്പോഴാണ് താഴ്ന്നു പറന്ന വിമാനത്തിൻ്റെ ടയർ ട്രക്കുമായി കൂട്ടിയിടിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. സിബിഎസ് ന്യൂസ് സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംഭവം വൈറല്‍ ആകുകയായിരുന്നു.
ഓടിച്ചുപോകുമ്പോഴാണ് ബോയിങ് വിമാനം നൊവാര്‍ക്ക് ലിബര്‍ട്ടി ഇൻ്റര്‍നാഷണല്‍ എയര്‍പോട്ടില്‍ ഇറങ്ങാനായി താഴ്ന്നു പറന്നത്. തുടര്‍ന്ന് വിമാനത്തിൻ്റെ ടയർ ട്രക്കിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ വാരന്‍ ബ്രോഡ്‌ലി ജൂനിയര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ആഴ്ചയില്‍ അഞ്ച് ദിവസവും ഈ റൂട്ടിലാണ് യാത്ര ചെയ്യുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
