പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വാഹനാപകടത്തിൽ നടനും ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.
നിസാര പരിക്കുകളുള്ള ഭാര്യ ശുഭശ്രീ ആശുപത്രിയിൽ ചികിത്സയിലാണ്. കാറുമായി കൂട്ടിയിടിച്ച ലോറിയിലെ ഡ്രൈവറും പരുക്കേറ്റ് ചികിത്സയിലാണ്.
വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനാണ് സന്തോഷ് കെ. നായർ. ഇതിനോടകം നൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വൻ വിജയമായ ‘മോഹിനിയാട്ടം’ ആയിരുന്നു അവസാനമായി അഭിനയിച്ച സിനിമ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
