എണ്ണയുൽപ്പാദനം വർധിപ്പിക്കും; സുപ്രധാന തീരുമാനമെടുത്ത് സഊദിയും റഷ്യയും ഉൾപ്പെടെയുള്ള 7 ഒപെക് പ്ലസ് രാജ്യങ്ങൾ

News Desk
1 Min Read

സഊദിയും റഷ്യയും ഉൾപ്പെടെ 7 ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണയുൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചു. പ്രതിദിനം ഒരു ലക്ഷത്തി എൺപത്തി എട്ടായിരം ബാരൽ അധികമായി ഉൽപ്പാദിപ്പിക്കും. എന്നാൽ, ഹോർമൂസ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വിപണിക്ക് ഉടൻ ആശ്വാസം ലഭിക്കാനിടയില്ല
ആഗോള ഇന്ധന പ്രതിസന്ധിക്കിടെ എണ്ണയുൽപ്പാദനം കൂട്ടുന്നത് പ്രഖ്യാപിച്ച് ഒപക് പ്ലസിലെ 7 രാഷ്ട്രങ്ങൾ.

ഒരു ലക്ഷത്തി എൺപത്തി എട്ടായിരം ബാരൽ ഓരോ ദിവസവും അധികം ഉൽപാദിപ്പിക്കാനാണ് തീരുമാനം. യു എ ഇ കൂട്ടായ്മ വിട്ടതിന് ശേഷമുള്ള ആദ്യ പ്രഖ്യാപനമാണ്. സൗദിയും റഷ്യയുമാണ് കൂടുതൽ ഉൽപാദിപ്പിക്കുക. അറുപതിനായിരം ബാരൽ വീതമാകും ഇരു രാജ്യങ്ങളും ഉത്പാദനം വർധിപ്പിക്കുക. യു എ ഇയും ഉൽപാദനം കൂട്ടാനൊരുങ്ങുകയാണ്. ഉൽപാദനം കൂട്ടിയാലും നിലവിലെ ഹോർമൂസ് പ്രതിസന്ധി തീരാതെ വിപണിക്ക് ഉടനെ ആശ്വാസമാകില്ല.

ഒപകും ഒപക് പ്ലസും വിട്ട യു എ ഇ തീരുമാനത്തിന് ശേഷമുള്ള ആദ്യ യോഗത്തിലാണ് 7 രാഷ്ട്രങ്ങൾ വൻ വർധനവ് പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തി എൺപത്തി എട്ടായിരം ബാരൽ പ്രതിദിന അധിക ഉൽപാദനം നിലവിലെ വില വർധനവിനെ തടയുമെന്ന പ്രതീക്ഷയില്ല.

സൗദിയും റഷ്യയുമാണ് കൂടുതൽ ഉൽപാദിപ്പിക്കുക. അറുപതിനായിരം ബാരൽ വീതം. ഇറാക്ക്, കുവൈത്ത്, കസഖ്സ്ഥാൻ, അൾജീരിയ, ഒമാൻ എന്നിവയാണ് മറ്റ് രാഷ്ട്രങ്ങൾ. അതേസമയം യു എ ഇയും ഉൽപാദനം സ്വതന്ത്രമായി കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 36 ലക്ഷം ബാരൽ ഓരോ ദിവസവും നിലവിൽ ഉൽപാദിപ്പിക്കുന്നുണ്ട്. അടുത്ത വർഷത്തിനുള്ളിൽ ഉൽപാദനം യു എ ഇ അൻപത് ലക്ഷമാക്കും എന്നാണ് പ്രതീക്ഷ. ഉൽപാദനം കൂട്ടിയാലും നിലവിലെ ഹോർമൂസ് പ്രതിസന്ധി തീരാതെ വിപണിക്ക് ഉടനെ ആശ്വാസമാകില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!