മാളിൽ സാധനങ്ങൾ തിരയുന്നതിനിടെ യുവതിയുടെ തലയിൽ സ്വകാര്യഭാഗം സ്പർശിച്ചു; ‘ഇവനെ പിടിക്കാൻ സഹായിക്കൂ’വെന്ന് യുഎസ് പോലീസ്, വീഡിയോ

malayalampress
1 Min Read

യുഎസ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ പുറത്ത് വിട്ടത് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്‍റായിരുന്നു. വീഡിയോയോടൊപ്പം ഇയാളെ തിരിച്ചറിയുന്നവർ ഏത്രയും പെട്ടെന്ന് വിവരം അറിയിക്കാനും പോലീസ് ആവശ്യപ്പെട്ടു. കാലിഫോർണിയയിലെ വലൻസിയയിലുള്ള ഒരു ഹോൾ ഫുഡ്‌സ് പലചരക്ക് കടയിൽ വെച്ച് ഒരു സ്ത്രീയെ അപമാനിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോയായിരുന്നു അത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ അത് ഇന്ത്യക്കാരനാണെന്ന് ചിലർ ആരോപിച്ചു.

സൂപ്പർമാർക്കറ്റിലെ ലൈംഗീകാതിക്രമം

സൂപ്പർമാർക്കറ്റിലെ റാക്കിൽ നിന്നും തനിക്ക് വേണ്ട സാധനങ്ങൾ നോക്കിയെടുക്കുന്ന ഒരു സ്ത്രീയുടെ സമീപത്തേക്ക് വന്ന നീല ഷർട്ടും നീല പാന്റും ധരിച്ച യുവാവ്, തന്‍റെ ജനനേന്ദ്രിയം യുവതിയുടെ ചെവിയിൽ സ്പർശിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായി ഒരാളെ സമീപത്ത് കണ്ട യുവതി ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ ഇയാൾ സാധനങ്ങൾ തിരയുന്ന രീതിയിൽ ഒഴിഞ്ഞു മാറുന്നു. പിന്നാലെ യുവതി അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കാതായതോടെയാണ് പോലീസ് വീഡിയോ പുറത്ത് വിട്ടത്. ഒപ്പം ഇയാളെ തിരിച്ചറിയുന്നവരോ കണ്ടെത്തുന്നവരോ പോലീസിൽ വിവരം അറിയിക്കാനും ആവശ്യപ്പെട്ടു. കടയുടെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വ്യാപക പ്രതിഷേധവും ഉയ‍ർന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!