Saturday, 27 July - 2024

ട്രാഫിക് പിഴക്ക് സാവകാശം ചോദിക്കാം, ബാങ്ക് കാർഡുകളിലെ തട്ടിപ്പ് റിപ്പോർട്ട് ചെയ്യാം: അബ്ശിറില്‍ പത്ത് പുതിയ സേവനങ്ങള്‍ കൂടി

റിയാദ്: പ്രവാസികൾ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും ഏറെ ഉപകാരപ്പെടുന്ന പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി അബ്ഷിർ സേവനങ്ങൾ പരിഷ്കരിച്ചു. ട്രാഫിക് പിഴകള്‍ അടക്കാന്‍ സാവകാശം ആവശ്യപ്പെടുന്നത് അടക്കമുള്ള പത്ത് സേവനങ്ങള്‍ കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരവധി സേവനങ്ങൾ ഉൾപ്പെടുത്തി ‘അബ്ഷിർ’ പ്ലാറ്റ് ഫോം പരിഷ്കരിച്ചത്. പുതിയ പരിഷ്‌കാരങ്ങളുടെ ഉദ്ഘാടനം റിയാദിലെ പൊതുസുരക്ഷ ആസ്ഥാനത്ത് ഡയറക്ടർ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി ഉദ്ഘാടനം ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബാങ്ക് കാർഡുകളിൽ (മദ) എടിഎം കാര്‍ഡുകള്‍ വഴി സാമ്പത്തിക തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ട്രാഫിക് പിഴകള്‍ അടക്കാനുള്ള സാവകാശം ആവശ്യപ്പെടല്‍, കസ്റ്റംസ് കാര്‍ഡ് ലഭിക്കല്‍, കസ്റ്റംസ് കാര്‍ഡ് അവലോകനം ചെയ്യുന്ന സേവനം, രാജ്യത്തിന് പുറത്ത് മുന്‍ രേഖകള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനുള്ള സേവനം, ഒരു കമ്പനിയില്‍ നിന്ന് ഒരു വ്യക്തിക്ക് വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള സേവനം, വ്യക്തിഗത ലേലം, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റല്‍, ചെറിയ അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍,  ട്രാഫിക് സേവനങ്ങള്‍ക്കായുള്ള വിപുലമായ പോര്‍ട്ടല്‍ സേവനം തുടങ്ങിയ സേവനങ്ങളാണ് അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഇലക്ട്രോണിക് സേവനങ്ങളും ഡിജിറ്റൽ പരിഹാരങ്ങളും നൽകുന്നതിനും അവരുടെ സമയവും പരിശ്രമവും ലാഭിക്കുകയും നടപടിക്രമങ്ങൾ സുഗമമായും സൗകര്യപ്രദമായും പൂർത്തിയാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനുമാണ് പുതിയ പരിഷ്‌കാരങ്ങൾ. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അതോറിറ്റി, നാഷനൽ ഇൻഫർമേഷൻ സെന്‍റർ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: