Saturday, 27 July - 2024

സുപ്രധാന പ്രഖ്യാപനം; 10 വര്‍ഷത്തെ ബ്ലൂ റെസിഡൻസി വിസ എന്താണ്? ആര്‍ക്കെല്ലാം അപേക്ഷിക്കാം?

നിലവിൽ അതുല്യ സംഭാവനകൾ നൽകിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഭകൾക്ക് ഗോൾഡൻ വിസ യുഎഇ നൽകുന്നുണ്ട്

അബുദാബി: സുപ്രധാന പ്രഖ്യാപനമാണ് യുഎഇ കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്, ബ്ലൂ റെസിഡന്‍സി വിസ. 10 വര്‍ഷത്തെ വിസയാണ് അനുവദിക്കുക. പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന മികച്ച സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ബ്ലൂ റെസിഡന്‍സി വിസ നല്‍കുക. പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും. 

യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള സുസ്ഥിര സംരംഭങ്ങളെയും ഇതിനായി പരിഗണിക്കും. അന്താരാഷ്ട്ര കമ്പനികൾ, അസോസിയേഷനുകൾ, സർക്കാരിതര സംഘടനകൾ എന്നിവയിലെ അംഗങ്ങൾ, ആഗോള അവാര്‍ഡ് ജേതാക്കള്‍, വിശിഷ്ട പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി മേഖലയിലെ ഗവേഷകര്‍ എന്നിവര്‍ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് ബ്ലൂ റെസിഡൻസി അനുവദിക്കും.

യോഗ്യരായവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ബന്ധപ്പെട്ട അധികൃതര്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യാനുമാകും.

2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. യുഎഇ ക്യാബിനറ്റ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും പറഞ്ഞു. നിലവിൽ അതുല്യ സംഭാവനകൾ നൽകിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഭകൾക്ക് ഗോൾഡൻ വിസ യുഎഇ നൽകുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: