Thursday, 10 October - 2024

ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

മസ്‌കറ്റ്: ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്. മസ്‌കത്തിലെ മിസ്ഫയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗൾഫാർ കമ്പനിയിലെ മിസ്‍ഫയിൽ റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.പിതാവ്: വഴപ്പിലാത്ത് വീട്ടിൽ മാധവൻ. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ. മകൻ: ആദിശ് മാധവ്.സഹോദരങ്ങൾ: ദിവ്യ, ധന്യ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: