റിയാദ്: മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്ഹർ പുള്ളിയിലിന്റെ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിൽ അന്തരിച്ചു. മക്കളുടെ അടുത്തേക്ക് സന്ദർശന വീസയിലെത്തിയതായിരുന്നു.
രണ്ടാഴ്ച മുമ്പ് റിയാദിലുള്ള മകളുടെ അടുത്തെത്തി നാല് ദിവസത്തിന് ശേഷം പക്ഷാഘാത ബാധിതയായി റിയാദ് കെയർ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10.30നാണ് അന്ത്യം സംഭവിച്ചത്. അസുഖ വിവരമറിഞ്ഞ് അന്ന് തന്നെ നാട്ടിൽനിന്ന് അസ്ഹർ പുള്ളിയിൽ റിയാദിലെത്തിയിരുന്നു. റിയാദ് കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ് സ്കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി, റിയാദ്), മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ് സ്കൂൾ ജിദ്ദ), അസ്ഹർ അഷ്റഫ് (സ്പെഷലൈസ്ഡ് കൺസ്ട്രക്ഷൻ കമ്പനി, റിയാദ്).