ദുബായ് : തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിളൈള ഇസ്മായിൽ പിളൈള (81)ദുബായിലെ സിലിക്കൻ ഒയാസിസിലെ വസതിയിൽ അന്തരിച്ചു.
ദുബായ് കസ്റ്റംസിൻ്റെ മേധാവിയായി 50 വർഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായ് കസ്റ്റംസിന്റെ ഉയർച്ചയ്ക്ക് വേണ്ടി നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ട് കാസിം പിളൈളയെ ദുബായ് ഭരണാധികാരി നേരിട്ട് യുഎഇ പൗരത്വം നൽകി ആദരിച്ചു.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി തുടരുകയും പത്തുവർഷമായി വിശ്രമജീവിതം നയിക്കുകയുമായിരുന്നു.
ഭാര്യ: സ്വാലിഹത്ത് കാസിം മക്കൾ :സൈറ (ഇന്തോനേഷ്യ ),സൈമ (ന്യൂസിലാൻഡ്), ഡോ.സുഹൈൽ (അമേരിക്ക). കാസിംപിള്ളയുടെ മൃതദേഹം ദുബായ് അൽ ഖൂസ് ഖബർസ്ഥാനിൽ ഖബറടക്കും.