Saturday, 27 July - 2024

റാബിഗ് എസ് ഐ സി കലണ്ടർ പ്രകാശനം ചെയ്തു

ജിദ്ദ: എസ്.ഐ.സി റാബിഗ് സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. തൂവല്‍ ഏരിയയില്‍ വെച്ച് സംഘടിപ്പിച്ച പ്രകാശന ചടങ്ങില്‍ എസ്. ഐ. സി റാബിഗ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും തൂവല്‍ ഏരിയ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

എസ്. ഐ. സി റാബിഗ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, പ്രസിഡന്റ് ഹംസ ഫൈസി കാളികാവ്, ജനറല്‍ സെക്രട്ടറി വീരാന്‍കുട്ടി ഒറ്റപ്പാലം തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. എസ്. ഐ. സി തൂവല്‍ ഏരിയ കമ്മിറ്റി നേതാക്കളായ സിദ്ദീഖ് മുസ്‌ലിയാർ (ചെയര്‍മാന്‍), മജീദ് കൂട്ടിലങ്ങാടി (വൈസ് പ്രസിഡന്റ്), മുഹമ്മദലി നാണി (ട്രഷറര്‍), ഷാഫി (ജനറല്‍ സെക്രട്ടറി), മഹബൂബ് (ഓർഗനൈസിങ് സെക്രട്ടറി), ഷരീഫ് (സെക്രട്ടറി) എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Most Popular

error: