Saturday, 27 July - 2024

പ്രാണവായു നൽകി ഇന്ത്യയെ ചേർത്ത് പിടിച്ച് ബഹ്‌റൈനും

മനാമ: കൊവിഡ് ദുരിതത്തിൽ ഉഴലുന്ന ഇന്ത്യക്ക് സഹായകമായി ബഹ്‌റൈനും. ബഹ്‌റൈനിൽനിന്നുള്ള 40 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനുമായി രണ്ട് കപ്പലുകളാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഇതിനായി ഇന്ത്യയിൽ നിന്ന് ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ എന്നീ കപ്പലുകൽ മനാമ തുറമുഖത്ത് എത്തിയിരുന്നു.

ഓക്‌സിജൻ കൂടാതെ വൈദ്യസഹായവും ഇന്ത്യക്ക് നൽകുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെ, യുഎഇ, സൗദി അറേബ്യ, ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ സഊദിയിൽ ആദ്യഘട്ട സഹായം ഇന്ത്യയിലെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് സഹായം നൽകാനായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയതിയിട്ടുണ്ട്.

Most Popular

error: