തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലേക്ക്. 140 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 99 സീറ്റുകള്‍ നേടിയാണ് അധികാരം ഒന്ന് കൂടി ഉറപ്പിച്ചത്. യു.ഡി.എഫ് 41 സീറ്റുകള്‍ നേടി. അതേസമയം, ഇത്തവണ എന്‍.ഡി.എക്ക് ഒരു സീറ്റ് പോലും നേടാനായില്ല.
2016 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയമാണ് എല്‍.ഡി.എഫ് ഇത്തവണ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ് ഇത്തവണ 8 സീറ്റുകള്‍ അധികം നേടി. അതേ സമയം 2016 ല്‍ 47 സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണ 41 സീറ്റാണ് നേടിയത്. നിയമ സഭയിൽ ഉണ്ടായിരുന്ന ഒരു അകൗണ്ട് പോലും പൂട്ടിയ അവസ്ഥയിലാണ് ബിജെപി. വർഗ്ഗീയ നിലപാടുകൾ കേരള ജനത പൂർണ്ണമായും തള്ളിക്കളയുന്നുവെന്നതാണ് ബിജെപി ക്ക് ഒരു അകൗണ്ട് പോലും തുറക്കാൻ അനുവദിക്കാതിരുന്നതിലൂടെ വിളിച്ചോതുന്നത്.