Thursday, 10 October - 2024

അബുദാബി ഗ്രീന്‍ ലിസ്റ്റിൽ ഇന്ത്യ ഇപ്പോഴും പുറത്ത് തന്നെ; 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

അബുദാബി: കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത രാജ്യങ്ങളുടെ പട്ടിക അബുദാബി പരിഷ്‌കരിച്ചു. ഡിസംബറില്‍ ആദ്യമായി പരിഷ്‌കരിച്ച പട്ടിക ഓരോ രണ്ടാഴ്ച കൂടുമ്പോഴും പരിഷ്‌കരിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലിസ്റ്റ്‌ പരിഷ്കരിച്ചത്. ഇത് പ്രകാരം നിലവിൽ ലിസ്റ്റിൽ ഇടം പിടിച്ച പതിനാല് രാജ്യങ്ങളി നിന്നെത്തുന്നവർക്ക് അബുദാബിയിൽ എത്തിയാൽ ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല.
അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് (ഡിസിടി) യാണ് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പരിഷ്‌കരിച്ചത്. അതേസമയം, ഇന്ത്യ ഇപ്പോഴും ഉൾപ്പെട്ടിട്ടില്ല. ഞായറാഴ്ച പരിഷ്‌കരിച്ച ഏറ്റവും പുതിയ പട്ടികയില്‍ ഒരു രാജ്യത്തെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. ഈ 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

പട്ടികയിലില്ലാത്ത രാജ്യങ്ങളില്‍ നിന്ന് പറക്കുന്ന ആര്‍ക്കും അബുദാബിയില്‍ എത്തുമ്പോള്‍ 10 ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഗ്രീന്‍ പട്ടികയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.visitabudhabi.com എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. പട്ടികയെയും യാത്രാ സ്ഥിതിയെ കുറിച്ചുമുള്ള വിവരങ്ങള്‍ ഡിസിടി അബുബാദി പങ്കുവെയ്ക്കും.

പട്ടികയിൽ നിലവിലുള്ള രാജ്യങ്ങൾ

ഓസ്‌ട്രേലിയ
ഭൂട്ടാന്‍
ബ്രൂണൈ
ചൈന
ഗ്രീന്‍ലാന്റ്
ഹോങ് കോങ്
ഐസ് ലാന്റ്
ഇസ്‌റാഈൽ
മൗറീഷ്യസ്
മൊറോകോ
ന്യൂസിലാന്റ്
സഊദി അറേബ്യ
സിംഗപ്പൂര്‍
ദക്ഷിണ കൊറിയ

അബുദാബിയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാരും നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം സമര്‍പ്പിക്കുകയും അബുദാബിയില്‍ പ്രവേശിക്കുമ്പോള്‍ രണ്ടാമത്തെ പിസിആര്‍ പരിശോധന നടത്തുകയും വേണം.

 

 

Most Popular

error: