കുവൈത്ത് സിറ്റി /തിരുവല്ല: കുവൈത്തിൽ നിന്നു നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി വഴി മധ്യേ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി മുണ്ടുകുഴിയിൽ ജോർജ് ഫിലിപ്പ് (66) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണ കാരണം.
വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി പുറപ്പെട്ടത്. ഭാര്യ: സരസു. കുവൈത്ത് മഹാ ഇടവക സെന്റ് സ്റ്റീഫൻ പ്രയർ ഗ്രൂപ്പ് സെക്രട്ടറി എമിൽ ജോർജ് ഫിലിപ്പ് മകനാണ്.മറ്റു മക്കൾ : നിമിൽ,രേഷ്മ. സംസ്കാരം പിന്നീട് നടത്തും.