ടെഹ്റാൻ: കുവൈറ്റിലെ വ്യോമപ്രതിരോധ സംവിധാനത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ സൈന്യം. രണ്ട് ഇറ്റാലിയൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ സായുധ സേനാ വക്താവ് അബോൾഫസൽ ഷെകാർച്ചി തള്ളിക്കളഞ്ഞു. മേഖലയിൽ ഇറാൻ സൈന്യം യാതൊരുവിധ സൈനിക-ആക്രമണ നീക്കങ്ങളും നടത്തിയിട്ടില്ലെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷനിലൂടെ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ഇറാനുമേൽ അന്താരാഷ്ട്ര സമ്മർദം ശക്തമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുവൈറ്റിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ആക്രമുണ്ടായത്. രണ്ട് ഇറ്റാലിയൻ പൗരന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർക്ക് പരിക്കുപറ്റിയത് ഡ്രോൺ അവശിഷ്ടങ്ങൾ വീണാണെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാല് പേർക്ക് പരിക്കേറ്റതായാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
