മരുന്നുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പ് ! പ്രത്യേക സംവിധാനം; രൂപരേഖ തയ്യാറാക്കാൻ നി‍ർദേശം

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ ഗുണമേന്മയും പാർശ്വഫലങ്ങളും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമായി ആരോഗ്യവകുപ്പ്. മരുന്നുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏകോപനം, നിരീക്ഷണം, പരിശീലനം, ഗവേഷണം, ബോധവൽക്കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ചുമതല നൽകി.

ഇതിനായി നോഡൽ സ്ഥാപനം, ഭരണപരമായ ഘടന, ആവശ്യമായ ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ചെലവുകൾ എന്നിവ ഉൾപ്പെടുത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. ഫാർമക്കോപ്പിയ കമ്മീഷൻ, പി.വി.പി.ഐ , സി.ഡി.എസ്.സി.ഒ, സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് എന്നിവയ്ക്ക് പുറമെയാണ് പുതിയ സംവിധാനം പ്രവർത്തിക്കുക.സിനിമകൾ കാണുക

മരുന്നുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏകോപനം, നിരീക്ഷണം, പരിശീലനം, ഗവേഷണം, ബോധവൽക്കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മരുന്നുകളുടെ ഗുണനിലവാരം, അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ, മരുന്ന് നൽകുന്നതിലെ പിഴവുകൾ എന്നിവ ഇതിലൂടെ നിരീക്ഷിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!