സഊദിയിൽ വാഹനാപകടത്തിൽ കുടുംബത്തിലെ നാല് സ്ത്രീകൾ മരിച്ചു

malayalampress
1 Min Read

റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ കുടുംബത്തിലെ നാല് സ്ത്രീകൾ മരിച്ചു.. സുൽഫി-ഹായിൽ റോഡിലുണ്ടായ ബസ് അപകടത്തിലാണ് ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾ മരിച്ചത്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സഹ ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല അൽ-സുനൈദി, റീം ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല അൽ-സുനൈദി, ലാന ബിൻത് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ-സുനൈദി, ലമിസ് ബിൻത് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ-സുനൈദി എന്നീ സ്ത്രീകളാണ് മരണപ്പെട്ടത്.

മരിച്ച സ്ത്രീകൾക്കായുള്ള മയ്യിത്ത് നമസ്കാരം അൽ-സുൽഫി ഗവർണറേറ്റിലെ ഇമാം ഫൈസൽ ബിൻ തുർക്കി പള്ളിയിൽ വെച്ച്, ഇന്ന് തിങ്കളാഴ്ച വൈകുന്നേരത്തെ നമസ്കാരത്തിന് ശേഷം ഇവർക്കായുള്ള മയ്യിത്ത് നമസ്കാരം നടന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!