50 ലക്ഷം ഗുലാബ് ജാമൂന്‍, കുതിരപ്പന്തയം; രാജകീയ വിവാഹമാമാങ്കത്തിന് ഒരുങ്ങി ലഡ്മ ഗ്രാമം

News Desk
1 Min Read

പാട്ന: ബോളിവുഡ് സിനിമകളെ വെല്ലുന്ന വിവാഹ മാമാങ്കത്തിനാണ് ബുധനാഴ്ച ബിഹാറിലെ ലഡ്മ ഗ്രാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായി 50 ലക്ഷത്തിലധികം ഗുലാബ് ജാമൂന്‍ ആണ് ഇവിടെ തയ്യാറാക്കുന്നത്.

മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനായി മാത്രം 10,000 കിലോഗ്രാം ശേഷിയുള്ള കൂറ്റന്‍ ടാങ്കറുകളിലാണ് പാല്‍ എത്തിച്ചിരിക്കുന്നത്.

ഗുലാബ് ജാമൂനുകള്‍ നിറഞ്ഞ വലിയ സ്റ്റീല്‍ പാത്രങ്ങളുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇത്തരത്തിൽ 12 അടുക്കളയാണ് വേദിയ്ക്ക് സമീപം ഒരുങ്ങിയിട്ടുള്ളത്. ബീഹാര്‍ എംഎല്‍എ അനന്ത് സിങ്ങിൻ്റെ മകള്‍ ശിവാംഗിയുടെ വിവാഹത്തോടനുബന്ധിച്ച് വന്‍ തയ്യാറെടുപ്പുകളാണ് ലഡ്മ ഗ്രാമത്തില്‍ പുരോഗമിക്കുന്നത്.

കമാന്‍ഡൻ്റ് രണ്‍വിജയ് സിങിൻ്റെ മകന്‍ ഋഷികേശ് കുമാറാണ് വരൻ. ഭക്ഷണത്തിന് പുറമെ കുതിരപ്പന്തയമാണ് വിവാഹത്തെ വേറിട്ട് നിർത്തുന്നത്. ഇതിനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധയിനം കുതിരകളെയാണ് മത്സരത്തിനായി എത്തിച്ചിട്ടുള്ളത്. മത്സരത്തില്‍ വിജയിക്കുന്ന കുതിരയുടെ ഉടമയ്ക്ക് പുതിയ മഹീന്ദ്ര ഥാര്‍ കാറാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും വിഐപികളും ഇതിനോടകം തന്നെ ലഡ്മ ഗ്രാമത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!