പോലീസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കൊല; മൃതദേഹം ചാക്കിൽകെട്ടി കാറിനകത്ത്

News Desk
1 Min Read

ആരവല്ലി: അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എഎസ്ഐ) കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ച വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് സംഭവം. എഎസ്ഐ അശ്വിൻഭായ് തബിയാദുവാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ആൽഫാബെൻ കേലാസ്‌വ (37) ആണ് മുഖ്യപ്രതി. സബർകന്തയിലെ ചിത്തോഡ പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

നവംബർ 10-നാണ് ആരവല്ലിയിലെ ഭിലോദയിൽ പൂർണമായും കത്തിയമർന്ന നിലയിലൊരു കാർ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ഒരു അസ്ഥികൂടം പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചത് അശ്വിനാണെന്ന് പൊലീസ് കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് ആദ്യം അന്വേഷണം തുടങ്ങിയത്. എന്നാൽ പിന്നീട് അശ്വിന്റെ സഹോദരൻ സിദ്ധരാജിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നടന്നത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. അശ്വിനും ആൽഫാബെന്നും അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അവസാനിപ്പിക്കാൻ ആൽഫാബെൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്മാറാൻ അശ്വിൻ തയാറായിരുന്നില്ല. തുടർന്നാണ് അശ്വിനെ കൊലപ്പെടുത്താമെന്ന് ആൽഫാബെന്‍ തീരുമാനിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!