ആരോഗ്യ സംരക്ഷണത്തിന് കൈകോർത്തു; ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗിന്റെ ഒന്നാം വാർഷികം ശ്രദ്ധേയമായി

malayalampress
1 Min Read

ജുബൈൽ: ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗിന്റെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഒരു വർഷത്തെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തിയ പരിപാടിയിൽ വനിതാ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകി. സെർവിക്കൽ കാൻസർ ബോധവൽക്കരണ ക്ലാസും CPR പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു. ജുബൈൽ മെഡിക്കൽ കെയറിലായിരുന്നു പരിപാടി. വിശുദ്ധ ഖുർആനിലെ സൂറത്ത് പാരായണത്തോടെ ലിംറ ഷഫീഖ് തുടക്കം കുറിച്ചു. പ്രസിഡന്റ് ആശാ ബൈജു അധ്യക്ഷത വഹിച്ചു. സറാഭായ് സൈഫുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച് വാർഷിക സന്ദേശം നൽകി.

ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന CPR (Cardiopulmonary Resuscitation) സംബന്ധിച്ച് ഡോ. ഫാത്തിമത്തു ലബീബ (MBBS, DNB, Internist) ക്ലാസും പ്രായോഗിക പരിശീലനവും നയിച്ചു. CPR നൽകേണ്ട രീതിയും സമയോചിതമായ ഇടപെടലിന്റെ പ്രാധാന്യവും വിശദീകരിച്ചു. ഡോ. റഹ്മത്തുന്നിസ്സ കരീം (MBBS, MRCOG, UK) യുടെ നേതൃത്വത്തിൽ സെർവിക്കൽ കാൻസർ ബോധവൽക്കരണ ക്ലാസും നടന്നു. സരിത ബിജുവും പങ്കെടുത്തു. രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, HPV വാക്സിനേഷൻ, പരിശോധനകൾ, നേരത്തെയുള്ള രോഗനിർണയം എന്നിവ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് നടന്ന സംശയനിവാരണ സെഷനിൽ പങ്കെടുത്തവർ സജീവമായി സംവദിച്ചു.

ക്ലാസുകൾ നയിച്ച ഡോക്ടർമാരെ ജുബൈൽ മലയാളി സമാജം വൈസ് പ്രസിഡന്റുമാരായ അനു സുരാജും ധന്യ ഫെബിനും ചേർന്ന് ആദരിച്ചു. തുടർന്ന് വാർഷിക കേക്ക് മുറിക്കലും ഗ്രൂപ്പ് ഫോട്ടോയും നടന്നു. എൽസി ജോയ്സ് അവതാരകയായി. സെക്രട്ടറി നീതു രാജേഷ് സ്വാഗതം ആശംസിച്ചു. ട്രഷറർ സിനി സന്തോഷ് നന്ദി രേഖപ്പെടുത്തി. ഷാലിനി, ബിബി രാജേഷ്, ബിനു ശരത്, ഗീതു, ഫരീദ ഹാരിസ്, ഷൈഖ, ശരണ്യ, ഫാത്തിമ, നദീറ, ജസീന എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!