അറിയിച്ചിട്ടും പിടികൂടാൻ വന്നില്ല, മുതലയെ പിടികൂടി വനംവകുപ്പ് ഓഫിസിലെത്തിച്ച് യുവതി

News Desk
0 Min Read

ഭോപാൽ: മുതലയെ കണ്ടെന്ന് വനം വകുപ്പ് ഓഫിസിൽ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ ഗൗരവത്തോടെ എടുത്തില്ല. തുടർന്ന് മുതലയെ പിടികൂടി കൈകളിൽ താങ്ങിയെടുത്ത് യുവതി വനംവകുപ്പ് ഓഫിസിലെത്തിച്ചു.

മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലാണ് ഈ സംഭവം. കർഷകനായ ലക്പത് യാദവിന്റെയും ഭാര്യയുടെയും കൃഷിഭൂമിയിലുള്ള കുളത്തിലാണ് മുതലയെ കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പിനെ വിളിച്ച് മുതലയെ പിടികൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു.

വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താതിരുന്നതോടെ ഭർത്താവിന്റെ സഹായത്തോടെ യുവതി നാലടി നീളമുള്ള മുതലയെ വല ഉപയോഗിച്ച് പിടികൂടി. ശേഷം വനംവകുപ്പ് ഓഫിസിലെത്തിച്ച് ഉദ്യോഗസ്ഥനു കൈമാറി. മുതലയുമായി സ്ത്രീ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!