കള്ളനെ പേടിച്ച് ഭാര്യ പഴയ ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു, സ്വർണം ഉണ്ടെന്നറിയാതെ ഭർത്താവ് ഹരിതകർമ്മ സേനയ്ക്ക് ഷൂസ് കൈമാറി; മണിക്കൂറുകൾക്കുള്ളിൽ തിരിച്ചുകിട്ടി

malayalampress
1 Min Read

പട്ടാമ്പി : പട്ടാമ്പിയിൽ കള്ളനെ പേടിച്ച് ഭാര്യ ഭർത്താവിന്റെ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ച സ്വർണം അറിയാതെ ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം കണ്ടെത്തി ഹരിതകർമ്മ സേനാംഗങ്ങൾ ഉടമയ്ക്ക് തിരികെ നൽകി.

പട്ടാമ്പി ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിന്റെയും ബീനയുടെയും വീട്ടിലാണ് രസകരമായ സംഭവം നടന്നത്. ഇരുവരും ജോലിക്ക് പോകുന്നതിനാൽ വീട്ടിലെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ബീന ഭർത്താവിന്റെ പഴയ ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചത്. എന്നാൽ ഇക്കാര്യം അറിയാതിരുന്ന ജോൺ വീട്ടിലെത്തിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് പഴയ ഷൂസ് കൈമാറുകയായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബീന ഷൂസ് കാണാതായതോടെയാണ് സ്വർണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. പിന്നീട് സ്വർണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞതോടെ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സ്വർണം കണ്ടെത്തിയ ഹരിതകർമ്മ സേനാംഗങ്ങൾ ഉടമയ്ക്ക് കൈമാറി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!