അവസാന പന്തുവരെ ത്രില്ലർ പോരാട്ടം, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് അണ്ടർ 19 ഏഷ്യാകപ്പ് കിരീടം

News Desk
1 Min Read

മസ്കത്ത്: അവസാന പന്തു വരെ ആവേശം നിറഞ്ഞ അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കു കീരിടം. പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

വാലറ്റത്ത് 26 പന്തിൽ 49 റൺസുമായി പുറത്താകാതെനിന്ന മോഹിത് ഉൾവയാണ് ഇന്ത്യയ്ക്ക് ത്രില്ലർ വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സേവാഗും അർധ സെഞ്ചറികൾ നേടി പുറത്തായി. 101 പന്തുകൾ നേരിട്ട ലക്ഷ്യ 80 റൺസും 61 പന്തുകൾ നേരിട്ട ആര്യവീർ 58 റൺസും നേടി. മധ്യനിരയിൽ 32 പന്തിൽ 47 റൺസടിച്ച മനാൽ ചൗഹാനും ഇന്ത്യയ്ക്കായി തിളങ്ങി.

ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സേവാഗും ചേർന്ന് ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്കു മറുപടി ബാറ്റിങ്ങിൽ നൽ‍കിയത്. ഓപ്പണർമാർ ചേർന്ന് 95 റണ്‍സ് കൂട്ടിച്ചേർത്തു. ഇരുവരും അർധ സെഞ്ചറി നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തെന്നു തോന്നിച്ചതാണ്. പക്ഷേ 18–ാം ഓവറിൽ ആര്യവീർ സേവാഗിനെ ഉസ്മാൻ ഖാനും, 27–ാം ഓവറിൽ ലക്ഷ്യയെ അലി റാസയും പുറത്താക്കി. എന്നാൽ പിന്നാലെയെത്തിയ ബാറ്റര്‍മാർ തിളങ്ങാതെ പോയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. വി.കെ. വിനീത് 24 റൺസും അർജുൻ രാജ്പുത് 16 റൺസും യാഷ്ബർധൻ ചൗഹാൻ ഒൻപതു റൺസും നേടി പുറത്തായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!