പാൽ വില കൂടും; അമുലിന്റെയും മദർ ഡയറിയുടെയും പുതുക്കിയ നിരക്ക് നാളെ മുതൽ

News Desk
1 Min Read

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പാദന ബ്രാൻഡുകളായ അമുലും മദർ ഡയറിയും പാലിന്റെ വില വർദ്ധിപ്പിക്കുന്നു. നാളെ മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരുന്നത്. ലിറ്ററിന് രണ്ട് രൂപ മുതൽ ആറു രൂപ വരെയാണ് വർദ്ധിപ്പിക്കുന്നത്. പാലിന്റെ ലഭ്യത കുറഞ്ഞതും സംഭരണച്ചെലവ് വർദ്ധിച്ചതുമാണ് വില കൂട്ടാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.

കാലിത്തീറ്റയുടെ വില കൂടിയതും ക്ഷീരകർഷകരുടെ ഉൽപ്പാദനച്ചെലവ് ഉയർത്തി. കർഷകരിൽനിന്ന് പാൽ സംഭരിക്കുന്നതിനുള്ള ചെലവ് വർദ്ധിച്ചതോടെ കമ്പനികൾ സംഭരണവില ഉയർത്തിയിട്ടുണ്ട്. ഓരോ ഉല്പ്പന്നങ്ങൾക്കുമനുസരിച്ചായിരിക്കും അമുൽ വില വർദ്ധന നടപ്പിലാക്കുന്നത്. ടോൺഡ് പാലിന് ലിറ്ററിന് രണ്ട് രൂപയും ഫുൾ ക്രീം പാലിന് നാല് രൂപയും ഫുൾ ക്രീം ബഫല്ലോ മിൽക്കിന് ആറു രൂപയുമാണ് വർദ്ധിക്കുക. ഇതിന് മുമ്പ് 2026 മെയ് 14നാണ് വില വർദ്ധിപ്പിച്ചത്. 2025 ഏപ്രിലിലും കമ്പനി വിലയിൽ മാറ്റം വരുത്തിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!