മെഡിക്കല്‍ കോളജിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

News Desk
0 Min Read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ മാന്‍ഹോളില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനിച്ച് കുറച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോള്‍ വൃത്തിയാക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മറ്റെവിടെ നിന്നെങ്കിലും മാന്‍ഹോളിലേക്ക് മൃതദേഹം ഒഴുകിയെത്തിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!