കാക്കനാട്: തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഒരു സ്കൂട്ടറിൽ 5 വിദ്യാർഥികൾ ഒരുമിച്ചു യാത്ര ചെയ്ത കേസിൽ ലൈസൻസ് സസ്പെൻഷനും പിഴയ്ക്കും പുറമേ 5 പേരുടെയും മാതാപിതാക്കൾ ബോധവൽക്കരണ ക്ലാസിൽ ഹാജരാകണമെന്ന് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം നിർദേശിച്ചു.
തൃക്കാക്കരയിലെ സ്വകാര്യ കോളജ് വിദ്യാർഥികളായ 5 പേരെയും ഇന്നലെ ആർടി ഓഫിസിൽ വിളിച്ചു വരുത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകി.
രണ്ടിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിനു ഉടമ 1,000 രൂപയും ഹെൽമറ്റ് ധരിക്കാതിരുന്ന മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം. രക്ഷിതാക്കൾക്കൊപ്പം 5 വിദ്യാർഥികളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
