ഒരു നാട് മുഴുവൻ 50 കോടിക്കായി കൈകോർക്കുമ്പോൾ QR കോഡ് ഉപയോഗിച്ച് തട്ടിപ്പ്; ട്രസ്റ്റ് ചെയർമാനെതിരെ പോലീസ് കേസ് | VIDEO  

malayalampress
1 Min Read
  • ഒരു നാട് മുഴുവൻ 3 പിഞ്ചു മക്കളുടെ ചികിത്സക്കായി നെട്ടോട്ടമോടുമ്പോഴാണ് ഈ ചതികൾ നടക്കുന്നത്

കോഴിക്കോട്/മുക്കം: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗബാധിതരായ മൂന്ന് കുട്ടികളുടെ പേരിൽ വ്യാജ ക്യൂആർ കോഡ് നിർമ്മിച്ച് പണം തട്ടിയ സംഭവത്തിൽ മുക്കം മാമ്പറ്റയിൽ പ്രവർത്തിക്കുന്ന ശ്രീ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നൈസാമിനെതിരെ മുക്കം പോലീസ് കേസെടുത്തു. ബി.എൻ.എസ് (BNS) നിയമപ്രകാരം 318-ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

തട്ടിപ്പിനായി പ്രതി പണം പിരിക്കാൻ ഉപയോഗിച്ച ക്യൂആർ കോഡുമായി ബന്ധപ്പെട്ട അക്കൗണ്ട് ഇതിനോടകം ഫ്രീസ് ചെയ്തതായി മുക്കം എസ്.ഐ നിർമൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും, മറ്റ് അക്കൗണ്ടുകൾ വഴിയും ഏതൊക്കെ രീതിയിലാണ് പണം തിരിച്ചുളളതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, പോലീസിന്റെ ഭാഗത്തുനിന്ന് സമയബന്ധിതമായി കേസ് എടുത്തതിൽ കമ്മിറ്റി ഭാരവാഹികൾ സന്തോഷം പ്രകടിപ്പിച്ചു. ഔദ്യോഗിക കമ്മിറ്റികളുടെ അറിവില്ലാതെയും തട്ടിപ്പ് ലക്ഷ്യമിട്ടും ഇനിആരും ഇത്തരം പിരിവുകളുമായി മുന്നോട്ട് പോകരുതെന്നും, എല്ലാ ഭാഗത്തുനിന്നും ജാഗ്രത ഉണ്ടാകണമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ പ്രചരണങ്ങളിലും തട്ടിപ്പുകളിലും പൊതുജനം പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. വീഡിയോ 👇

വീഡിയോ 1

കടപ്പാട്: RTMEDIA

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!