കട ഉദ്ഘാടനത്തിന് ഒരു യൂറോയ്ക്ക് കബാബ്; പിന്നാലെ സംഘർഷം

News Desk
1 Min Read

ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു യൂറോയ്ക്ക് കബാബ് നൽകുമെന്ന പരസ്യത്തിന് പിന്നാലെ ജനക്കൂട്ടം ഇരച്ചെത്തി. ഒടുവിൽ തിരക്ക് നിയന്ത്രണാതീതമായതോടെ ജർമൻ നഗരമായ ഡോർട്ട്മുണ്ടിൽ സംഘർഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നൂറോളം പൊലീസുകാരെയും ഹെലികോപ്റ്ററിനെയുമാണ് നഗരത്തിൽ വിന്യസിച്ചതെന്ന് റിപ്പോർട്ടുകൾ.

കബാബ് വെറും ഒരു യൂറോയ്ക്ക്!
പുതുതായി ആരംഭിച്ച ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിന്‍റെ പ്രചാരണാർത്ഥമാണ് ഉടമ പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്. സാധാരണയായി 7.50 മുതൽ 9 യൂറോ വരെ വിലയുള്ള കബാബ് കേവലം ഒരു യൂറോയ്ക്ക് വിൽക്കുമെന്നായിരുന്നു വാഗ്ദാനം. ഓഫർ വിവരം അറിഞ്ഞ് മുതിർന്നവരും കുട്ടികളും അടക്കം വൻ ജനക്കൂട്ടം കടയ്ക്ക് മുന്നിലേക്ക് എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

ആദ്യം സ്ഥിതിഗതികൾ ശാന്തമാക്കാൻ കടയുടമ സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്നാണ് ഉടമ പൊലീസിന്‍റെ സഹായം തേടിയത്. കടയ്ക്ക് മുന്നിൽ ഏകദേശം 300 -ഓളം പേർ തടിച്ചുകൂടിയെന്നാണ് പൊലീസിന്‍റെ കണക്കെങ്കിൽ, ആയിരത്തിലധികം ആളുകൾ എത്തിയെന്നാണ് ഉടമ അവകാശപ്പെടുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!