റിയാദ് : മരുഭൂമിയിലെ ഇരുട്ടിൽ ഇരിക്കുകയായിരുന്ന ആളുകൾക്ക് മുന്നിൽ പെട്ടെന്ന് ഒരു ചെറിയ കുട്ടി പ്രത്യക്ഷപ്പെട്ട സംഭവം വീഡിയോയിൽ പതിഞ്ഞു. പെട്ടെന്നുണ്ടായ ഈ കാഴ്ച അവരെ ഭയപ്പെടുത്തുകയും, അതൊരു ‘ജിന്ന്’ ആണെന്ന് അവർ തെറ്റിദ്ധരിക്കുകയും ചെയ്തു. പക്ഷെ, സംഭവം എന്താണെന്ന് അറിഞ്ഞപ്പോൾ അമ്പരപ്പും സന്തോഷവും.
ഇരുട്ടിൽ നിന്ന് കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾ അമ്പരന്നുപോയി. എന്നാൽ പിന്നീട്, ആണ് സംഭവത്തിന്റെ യാഥാർഥ്യം മനസ്സിലായത്. തന്റെ കുടുംബത്തിൽ നിന്ന് വഴിതെറ്റി വന്ന കുട്ടിയായിരുന്നു അത്. അന്വേഷണത്തിൽ അവർ കുട്ടിയെ തിരിച്ചറിയുകയും തുടർന്ന് കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി അവനെ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുകയും ചെയ്തുവെന്നും അവർ വെളിപ്പെടുത്തി.
“ദൈവത്തിന് നന്ദി, ഞങ്ങൾക്ക് അവന്റെ കുടുംബത്തെ കണ്ടെത്താനായി. ഞങ്ങൾ ഇരുട്ടിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് അവനെ കണ്ടത്. അതൊരു ജിന്നാണെന്നാണ് ഞങ്ങൾ കരുതിയത്.” വീഡിയോ പകർത്തിയ വ്യക്തി ഇങ്ങനെ പ്രതികരിച്ചു. വീഡിയോ കാണാം 👇.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
