സഊദിയിൽ തടവിൽ കഴിഞ്ഞിരുന്ന മലയാളി രോഗബാധയെ തുടർന്ന് മരിച്ചു

malayalampress
1 Min Read

​റിയാദ്: വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് സഊദി അറേബ്യയിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി പ്രവാസി രോഗബാധയെ തുടർന്ന് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

എട്ടുവർഷത്തോളമായി സഊദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം 2024 ഒക്ടോബറിലാണ് റിയാദിൽ വെച്ച് അറസ്റ്റിലാകുന്നത്. വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലായ സജീദിന്, നിരപരാധിത്വം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ കോടതി ഏഴുവർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.

ശിക്ഷാകാലയളവിലെ ആദ്യ വർഷം പിന്നിട്ടപ്പോൾ ജയിലിൽ വെച്ച് രക്തം ഛർദിച്ചതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കരൾ അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായതോടെ കഴിഞ്ഞ രണ്ടു മാസമായി തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ചികിത്സയിലായിരുന്നു. തുടർന്നാണ് അന്ത്യം സംഭവിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!