അമൃത്സർ: പഞ്ചാബിലെ രജ്പുരയിൽ ട്രെയിനിൽ വൻ തീപ്പിടിത്തം. അമൃത്സറിലേക്കുള്ള കർമഭൂമി എക്സ്പ്രസ്സിലാണ്(12508) തീപ്പിടിത്തമുണ്ടായത്. നാല് ബോഗികൾ കത്തിനശിച്ചു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.
ബോഗിക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിപ്പിക്കുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണവും പരിശോധനയും നടക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
