പരീക്ഷയ്ക്ക് മുൻപ് ഫോൺ കോൾ; ജയ്പുരിൽ എംബിഎ വിദ്യാർഥിനി ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

News Desk
1 Min Read

ജയ്പുർ: രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കി. 23 വയസ്സുള്ള എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ് സർവകലാശാലയുടെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

ജയ്പുരിലെ ഗുർജാർ കി താഡിയിലെ പ്രേം നഗറിൽ താമസിക്കുന്ന വിദ്യാർഥിനി മിഡ് സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് സർവകലാശാല പരീക്ഷ മാറ്റിവച്ചു.

പരീക്ഷയ്ക്കായി ഹാളിൽ പ്രവേശിക്കുന്നതിനു തൊട്ടുമുൻപ് വിദ്യാർഥിനിക്ക് ഫോൺ കോൾ ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ പെൺകുട്ടി കെട്ടിടത്തിന്റെ ആറാം നിലയിലേക്ക് പോയി.

അതേസമയം പെൺകുട്ടി കെട്ടിടത്തിൽനിന്നും ചാടാൻ ശ്രമിക്കുന്നത് മറ്റു കുട്ടികൾ കണ്ടിരുന്നു. അവർ തടയാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനി താഴേക്ക് ചാടിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സർവകലാശാലയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!