”എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കും, നടപടി ചെലവ് കണക്കിലെടുത്ത്”: മന്ത്രി സണ്ണി ജോസഫ്

News Desk
1 Min Read

തിരുവനന്തപുരം: എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. എംഎല്‍എമാരുടെ ചെലവ് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ ഹോസ്റ്റൽ താക്കോൽ കൈമാറ്റ വേദിയിൽ വെച്ചായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം. മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്റെ ഭാ​ഗമായാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും അവസാനമായി പുതുക്കിയത് 2018ലാണ്.

ശമ്പളപരിഷ്‌കരണം പഠിക്കാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ കമ്മീഷനെ ചുമലപ്പെടുത്തിയിരുന്നു. അദ്ദേഹം 30-35 ശതമാനംവരെ വര്‍ധനയാകാമെന്ന് ശുപാര്‍ശചെയ്തു. അതേസമയം, എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനിച്ചു. 480 ഐപാഡുകൾ വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!