കൊച്ചി: ജെസിബി പാർട്സുകളുടെ ഇരുമ്പുപാളിക്ക് ഉള്ളിൽ അതീവ രഹസ്യമായി വെൽഡ് ചെയ്ത് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ജെസിബിയുടെ സ്പെയർ പാർട്സ് എന്ന് തോന്നിപ്പിക്കുന്ന വലിയ ഇരുമ്പ് ദണ്ഡുകൾക്കും പാളികൾക്കും ഉള്ളിലാണ് കഞ്ചാവ് നിറച്ചിരുന്നത്.
പുറത്തുനിന്ന് തിരിച്ചറിയാത്ത വിധം ഇരുമ്പ് വെൽഡ് ചെയ്ത് ഉറപ്പിച്ച നിലയിലായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ലക്ഷ്വറി ബസിലാണ് പ്രതി ആലുവയിലെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശി സുഖ് ചന്ദ്ര ഷേഖ് എന്നയാളാണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്.
സിറ്റി പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ഡാൻസാഫ് ടീം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ വലയിലായത്. പ്രതിയെ കേന്ദ്രീകരിച്ച് അന്തർസംസ്ഥാന ലഹരി കടത്ത് ശൃംഖലയെക്കുറിച്ചുള്ള വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
