വഖ്ഫ് ബോര്‍ഡിലെ അവഗണന: വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

News Desk
1 Min Read

കോഴിക്കോട്: വഖ്ഫ് ബോര്‍ഡിലെ പ്രാതിനിധ്യ നിഷേധത്തിനെതിരെ സുന്നി സംഘശക്തി തീര്‍ക്കുന്ന പ്രതിഷേധം വ്യാഴാഴ്ച. വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്‍നിരയിലുള്ള സുന്നി വിഭാഗത്തോട് സര്‍ക്കാര്‍ പുലര്‍ത്തിയ വഞ്ചനാ നിലപാടിനെതിരായ രോഷാഗ്‌നിയില്‍ സംസ്ഥാനത്തെ 22 കേന്ദ്രങ്ങളില്‍ പതിനായിരങ്ങള്‍ അണിചേരും.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കുമാണ് മാര്‍ച്ച്. വ്യാഴാഴ്ച രാവിലെ പത്തിന് നടക്കുന്ന പ്രതിഷേധ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരത്ത് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എ സൈഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്- മുനീര്‍ അഹ്ദല്‍ തങ്ങള്‍, ഹാമിദ് ചൊവ്വ, കണ്ണൂര്‍- സയ്യിദ് ത്വാഹാ തങ്ങള്‍, വയനാട്- ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കോഴിക്കോട്- സി മുഹമ്മദ് ഫൈസി, മലപ്പുറം- സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, പാലക്കാട്- വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, തൃശൂര്‍- മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എറണാകുളം- റഹ്മത്തുല്ല സഖാഫി എളമരം, ആലപ്പുഴ- എം അബൂബക്കര്‍ പടിക്കല്‍, കൊല്ലം- മജീദ് അരിയല്ലൂര്‍, ഇടുക്കി- മുഹമ്മദ് പറവൂര്‍, കോട്ടയം- ജി അബൂബക്കര്‍, പത്തനം തിട്ട- പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!