മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്

News Desk
1 Min Read

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ വനിതാ നേതാവിനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് നടപടി. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. പരാമർശത്തിനെതിരെ മന്ത്രിമാരടക്കം രംഗത്തെത്തിയതിനു പിന്നാലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. പരിപാടിയിൽ പങ്കെടുത്ത കനിമൊഴി എംപി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് സൂചന.

അതേസമയം, വേദിയിൽവെച്ചുതന്നെ സുധ ദീനദയാലന്റെ പരാമർശത്തെ കനിമൊഴി തിരുത്തുന്ന ദൃശ്യങ്ങൾ ഡിഎംകെ പുറത്തുവിട്ടു. എന്ത് പ്രകോപനമുണ്ടായാലും മാന്യതയോടെ സംസാരിക്കണമെന്നും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ആശയങ്ങൾ പിന്തുടരണമെന്നും കനിമൊഴി പ്രസംഗിക്കുന്ന ഭാഗങ്ങളാണ് പുറത്തുവിട്ടത്. വിവാദ പരാമർശത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ വിശദീകരണ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!