സ്നേഹവും കാരുണ്യവും നെഞ്ചോട് ചേർത്ത് കെഎംസിസി സ്റ്റുഡന്റ്സ് വിംഗ് കര്‍മ പഥത്തിലേക്ക്

News Desk 03
2 Min Read

ജിദ്ദ: അറേബ്യൻ മണലാരണ്യത്തിൽ മലയാളികളുടെ കൈത്താങ്ങായി കാരുണ്യത്തിന്റെ കുളിർ തെന്നലായി മാറിയ കെഎംസിസി പ്രസ്ഥാനത്തിന്റെ ആഴവും വ്യാപ്തിയും പുതുതലമുറക്ക് പകർന്നു നൽകാൻ ജിദ്ദ – മലപ്പുറം ജില്ല കെഎം സിസി സ്റ്റുഡൻസ് വിംഗ് ഒരുങ്ങുന്നു. മലപ്പുറം ജില്ല കെ എം സി സി ഓഫീസിൽ ചേർന്ന സ്റ്റുഡൻസ് വിംഗിന്റെ സംഗമം വെറുമൊരു മീറ്റിംഗിനപ്പുറം നന്മയുടെ പുതിയ അധ്യായം എഴുതിച്ചേർക്കല്‍ കൂടിയായി.

സ്റ്റുഡൻസ് വിംഗ് പ്രസിഡന്റ് അസീം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനവും നമ്മുടെ സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും പിൻപറ്റുന്നതാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി എന്നത് കേവലം ഒരു സംഘടനയല്ല എന്നും അതൊരു വികാരമാണെന്നും അദ്ദേഹം പറഞ്ഞു. പഠനം എന്നത് മാർക്ക് വാങ്ങാൻ മാത്രമുള്ളതല്ല, നല്ല മനുഷ്യനായി വളരാനുള്ളതാണ്. ഇന്ന് ജിദ്ദയിലെ ഓരോ മലയാളി വിദ്യാർത്ഥിയും നാളെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ എത്തിച്ചേരും. എവിടെ എത്തിയാലും മറ്റുള്ളവര്‍ക്ക് താങ്ങായി നിൽക്കാൻ, ഒരു കൈ സഹായം നൽകാൻ നിങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു. കെഎംസിസിയുടെ ചരിത്രം മനസ്സിലാക്കുക, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമാവുക, പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരുക തുടങ്ങിയ പ്രചോദനകരമായ സന്ദേശങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി.

യോഗത്തിന് വനിത വിംഗ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, സെക്രട്ടറി സൻഹ ബഷീർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ ശാക്തീകരണത്തിന് സ്റ്റുഡന്റ്സ് വിംഗ് വലിയ പങ്ക് വഹിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
സ്റ്റുഡൻസ് വിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് റഹീസ് പുലിക്കപ്പറമ്പിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് മിഷാൽ നന്ദിയും പറഞ്ഞു.
ഹാഷിദ് റിദാൻ ടി. കെ, ഷസാ ഫാത്വിമ, ഫാത്വിമ റിൻഷ സി. പി, സൽഫ റോഷ്നി, നൗറിൻ തുവ്വൂർ, മുഹമ്മദ് ഷെസിൻ, ഷാസിയ, മുഹമ്മദ് ഇഷാൻ തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റിയിലെ നിലവിലുള്ള ഒഴിവുകൾ നികത്തി.

യോഗത്തില്‍ ജിദ്ദയിലെ മുഴുവന്‍ വിദ്യാർത്ഥികൾക്കിടയിലും കെഎംസിസി യുടെ ജീവ കാരുണ്യ സന്ദേശം എത്തിക്കുക,
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾക്ക് ചിറകേകാൻ വർണ്ണാഭമായ കിഡ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക
എന്നീ തീരുമാനങ്ങൾ എടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!