യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിനിൽ ഉച്ചത്തിൽ പാട്ടും സംസാരവും വേണ്ട; 1000രൂപ പിഴ, പുറത്താക്കും

News Desk
1 Min Read

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും ഉച്ചത്തിൽ പാട്ടുകളോ വിഡിയോകളോ കേൾക്കുന്നവരും കാണുന്നവരും, ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നവരും സൂക്ഷിക്കുക. 1000 രൂപ പിഴയോ ആറുമാസം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. നിയമം ലംഘിക്കുന്ന യാത്രക്കാരെ സ്റ്റേഷനിൽനിന്നും ട്രെയിനിൽനിന്നും പുറത്താക്കും. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ദക്ഷിണ റെയിൽവേ നടപടികൾ കടുപ്പിച്ചത്.

യാത്രക്കാർ സ്പീക്കർ ഫോണിൽ പാട്ടുകളും ഓഡിയോയും കേൾക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഇതിനെക്കുറിച്ച് അനൗൺസ്മെന്റുകൾ നടത്താനും നോട്ടിസുകൾ പ്രദർശിപ്പിക്കാനും നിർദേശം നൽകി.

ഒക്ടോബർ ഇരുപതിനകം ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ഡിവിഷനുകളോട് ആവശ്യപ്പെട്ടു. ഇയർ‍ ഫോണുകൾ ഉപയോഗിക്കാൻ യാത്രക്കാരോട് റെയിൽവേ ആഭ്യർഥിച്ചു. നിർദേശം ലംഘിച്ചാൽ റെയിൽവേ ആക്ട് 145 (2) വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!